ബീഡിക്കുറ്റി......

ബീഡിക്കുറ്റി......

Monday, December 22, 2014

കാമുകി

പാതി രാത്രിയിൽ
സ്ക്രീനിന്റെ വലത്തേ
മൂലയിൽ
ഒന്നണയുംബൊഴെക്കും
മറ്റൊന്ന്
തെളിയുമെന്ന
ഒരു പച്ച വെളിച്ച
പ്രതീക്ഷ


ഉനൈസ് കാവുംമന്ദം 

Wednesday, December 3, 2014

പേരില്ലാ കവിതകൾ 3

നിന്റെ മാറിലെ
ചുവന്നു തുടുത്ത നഖക്ഷതങ്ങളിലാണ്
പെണ്ണെ ഞാനെന്റെ പ്രണയത്തെ
ഉറക്കി കിടത്തിയിരിക്കുന്നത്....
ആരോ പണിത താലിയാൽ
നീയെന്തിനാണവയെ
വീണ്ടും വീണ്ടും ഇക്കിളി കൂട്ടുന്നത്.... ?

പേരില്ലാ കവിതകൾ 2

എന്റെ മടിയിൽ
തല വെച്ച്
നീ കവര്ന്നെടുത്ത
ചുംബനങ്ങൾ
മാത്രമാണിന്ന്
എന്റെ തീരാ നഷ്ടം ...!

Saturday, November 29, 2014

പേരില്ലാ കവിതകൾ 1

കരയരുത്...! 
നിൻ മിഴികളിലെ 
ഇമകളിലാണ് പെണ്ണേ
ഞാനെന്റെ ഹൃദയം 
തോരാനിട്ടിരിക്കുന്നത്

Friday, March 7, 2014


വേശ്യ

കുത്തഴിഞ്ഞ രാത്രികൾ
തുന്നിക്കൂട്ടുന്നതിനിടയിൽ
കുറ്റ ബോധത്തിന്റെ
സൂചി മുന തട്ടി
തലയിനക്ൽക്കിടയിൽ
ഞെരിഞ്ഞമാര്ന്ന
നിന്റെ സ്വപ്നങ്ങള്ക് വേദനിച്ചുവോ ?

---ഉനൈസ് കാവുംമന്ദം

Tuesday, February 11, 2014

നീതി


കണ്ണു മൂടി കെട്ടിയാലെങ്ങിനെയാണ്
മിണ്ടാൻ കൂടി വയ്യാതാകുന്നത് ?


--ഉനൈസ് കാവുംമന്ദം

Tuesday, January 14, 2014

ഒരു പണയ കഥ

ഒരു പണയ കഥ

നിന്റെ ഹൃദയം
മുമ്പേ നീയെനിക്ക്
തന്നതിനാലാവാം
നിന്നെയെനിക്കിപ്പോൾ
ഹൃദയ ശൂന്യയെന്നു
വിളിക്കാൻ തോന്നാത്തത്.
നീയെനിക്കായ് തന്നതെല്ലാം
തിരികെ ചോദിക്കുമ്പോൾ
ഞാനവയെങ്ങിനെ തിരികെ തരും ?
നിന്റെ ഹ്രുദയമെല്ലാം ഞാനാർക്കോ
പണയം വെച്ചിരിക്കുകയാണല്ലോ...


കിനാവിന്റെ തീരത്തെ
നമ്മുടെ കളിവഞ്ചിയിൽ
തുളയിടാനാണോ
ദൈവമേ നീ പൂവൻ കോഴിക്ക്
ചങ്കു കൊടുത്തത്...?

Thursday, January 2, 2014

തണൽ പോയ വഴി



തൊടിയിലെ തണലുകൾ
"മൊസാർട്ടിലേക്കും" "ടിപ്ടോപിലേക്കും"
വണ്ടി കയറിയിരുന്നു ...
തണലുകൾ പോയ കുഴിക്കരികിൽ
ഒരു 'ന്യൂ ജനറേഷൻ ' ബോണ്‍സായി മാവ്
കുഴിയിലേക്ക് കാലും നീട്ടിയിരുന്നു.......

Wednesday, January 1, 2014


മൈസൂർ പാക്കിനും ജീവിതത്തിനും എന്താണ് ബന്ധം...?
രണ്ടും നൂറു ശതമാനം പറ്റിക്കലാണ്... മൈസൂർ പാക്കിൽ മൈസൂരും ഇല്ല ജീവിതത്തിൽ ജീവിതവും.....!!!

ബിസ്മില്ലാഹ്.........




തീരുന്നത് വരെ ആഞ്ഞു വലിച്ചതും പൊരാഞ്ഞ് കുത്തിയൊരു കെടുത്തലാണ് ... അല്ലെങ്കിൽ വലിചൊരേറ്....ഇത്രയ്ക്കു പകയായിരുന്നെങ്കിൽ പിന്നെന്തിനാ കാശു കൊടുത്തു വാങ്ങാൻ നിന്നത് ???