ബീഡിക്കുറ്റി......

ബീഡിക്കുറ്റി......

Wednesday, January 14, 2015

ഒരിക്കല്‍ കൂടി....




മൗനത്തിലുടക്കിയ
നിന്റെ വാക്കുകളും
ഉതിരാറായ
മിഴിനീര്‍ മണികളും
എന്നെയിന്നിവിടെ
ഏകനാക്കി
യാത്രാമംഗളങ്ങള്‍ നേര്‍ന്ന്,
വിരഹാര്‍ദ്രമായ
ഏതു കടലിലേക്കാണ്
തള്ളി വിടുന്നത്.... ?


ഉനൈസ് കാവുംമന്ദം

വിട

എന്തൊരു
വേദനയാണ്
വിട
എന്ന
രണ്ടക്ഷരങ്ങള്‍ക്ക്....
ഉനൈസ് കാവുംമന്ദം

Tuesday, January 13, 2015

മിഴികളില്‍ തെളിഞ്ഞത്.....



കണ്ണീരിന്റെ രുചിയെന്താണ്....?
ഹൃദയം കണ്ണുകളോട് ചോദിച്ചു...

കണ്ണുകളിപ്പോള്‍ കരയാറില്ലത്രേ....
പകരം.... ചുണ്ടുകള്‍ വിളറിയ
ഒരു ചിരി ചിരിക്കും...
ആ ചിരിയില്‍....
ഇമകള്‍ക്കിടയില്‍ നിന്നും
സ്വതന്ത്രരാവാന്‍ പിടക്കുന്ന
കണ്ണീര്‍ തുള്ളികളെ
കണ്ണുകള്‍ ഇറുകെ പൂട്ടിയുറക്കും.....

സ്ഫടിക ഗോളം പോലെ
ഹൃദയം നുറുങ്ങുമ്പോഴും
കണ്ണുകള്‍ കരയാത്തത്
എന്തു കൊണ്ടാവും... ?
ജീവിത യാത്രയിലെ
ഹ്രസ്വ സഹ സഞ്ചാരിണികളുടെ
നഷ്ട സ്വപ്‌നങ്ങള്‍ക്കു വേണ്ടി
പൊഴിക്കാനുള്ളതല്ല
കണ്ണു നീരുകളെന്ന്
ഹൃദയത്തിനറിയും മുമ്പേ
കണ്ണുകള്‍ക്കറിയാമായിരിക്കാം...
എങ്കിലും ഹൃദയമിപ്പോഴും
സ്വപ്‌നങ്ങള്‍ ചിതറിയ
മേച്ചില്‍്പ്പുറങ്ങളിലാണ്....
കണ്ണുകളും കാതുകളും
കയ്‌പേറിയ യാഥാര്‍ത്ഥ്യങ്ങളുടെ
നേര്‍ക്കാഴ്ചകള്‍ക്കു മുന്നിലും....
എന്റെ കണ്ണുകളില്‍
ഇനിയും പൊഴിയാതെയിരിക്കുന്ന
കണ്ണു നീര്‍ത്തുള്ളികള്‍
ആരെയായിരിക്കും കാത്തിരിക്കുന്നത്....?


Saturday, January 10, 2015

നിദ്രക്ക് ശേഷം


ഇന്നെനിക്ക്
കുറെ ഓർമ്മകൾ
മറവിയുടെ
ചവറ്റു കുട്ടയിലേക്ക്
വലിച്ചെറിയണം....
കണ്ണുകളടച്ചു
ഹൃദയത്തിൽ
വേരൂന്നി കിടക്കുന്ന
നിന്റെ ഓരോ ഒര്മാകളെയും
ഞാൻ ചുരുട്ടി കൂട്ടി
ഭൂത കാലത്തിലെ
പാതാള കുഴിയിലേക്ക്
കുഴിച്ചു മൂടി കൊന്നു കളയണം
ഒരു നല്ല പ്രഭാതം
സ്വപ്നം കണ്ടു
മാൻ പേടകൾ മേയുന്ന
പുൽത്തകിടിയിൽ വെറുതെ
ഹൃദയം  നഷ്ടപ്പെട്ടവനായി
ഞാനിരിക്കും....
എല്ലാം നഷ്ടപ്പെട്ട വേദനയിലല്ലാ
ഒന്നും നഷ്ടപ്പെടുതിയിട്ടില്ലെന്ന
സന്തോഷത്തിൽ.....


Friday, January 9, 2015

സാക്ഷികളോട്

എന്റെ അധരങ്ങളെ
നിങ്ങളാണ്
ഏറ്റവും വലിയ
ചതിയന്മാർ....

എന്റെ ഹൃദയം തകര്ന്നു
ഞാൻ ഉള്ളിൽ തേങ്ങുമ്പോൾ
ആരെ ബോധിപ്പിക്കാനാണ്
നിങ്ങൾ ചുണ്ടുകൾ കൊണ്ട്
വികലമായ പുഞ്ചിരി
പടച്ചു വിടുന്നത് ?


ഹൃദയമേ ,
നീയെന്ന യൂദാസ്
സ്വപ്നങ്ങളെന്ന
വെറും മുപ്പതു വെള്ളിക്കാശുകൾക്ക്‌
എന്റെ ആത്മാവിനെ
ഒറ്റിക്കൊടുത്തുവല്ലേ .... ?
പ്രണയ ശൂന്യമായ
ഏതോ തെരുവുകളിലെ
അഴുക്കു പിടിച്ച
ഒരു മൂലയിൽ
പ്രണയാർദ്രമായ
ഒരു നോട്ടതിനായ്
കാത്തു നില്ക്കും
എന്റെ ആത്മാവിന്റെ
നിലവിളികളെ
ഇന്നെനിക്കു കേൾകാം......

ദൈവമേ ,
ഇനിയെനിക്കൊരല്പം മറവി
നിദ്രയുടെ ചഷകത്തിൽ
പകര്ന്നു തരൂ....
എന്റെയുള്ളിലെ സങ്കടക്കടലുകളെ
കറുത്ത രാത്രിയുടെ
കരിമ്പടത്തിലൊളിപ്പിചാൽ
നാളെ നേരം പുലരുമ്പോൾ
തീര്ത്തും നിഷ്കളങ്കരായി
ഞങ്ങള്ക്ക് പരസ്പരം

പുഞ്ചിരിക്കാമല്ലൊ .....

Tuesday, January 6, 2015

പ്രണയ വർഷങ്ങൾ

പ്രണയ വർഷങ്ങൾ 

ഊഷര നിലത്തിലെ 
ചാറ്റൽ മഴയാണ് പെണ്ണെ 
നിന്നോടുള്ള എന്റെ പ്രണയം......

വരണ്ട ഹൃദയ നിലത്തിലെ 
ഇടുങ്ങിയ ഗർത്ത്ങ്ങളിലെക്കു 
നിന് മൊഴികൾ 
ഓരോ പ്രണയത്തുള്ളികളായ്
ഒളിച്ചിറങ്ങുന്നതും 
ഒരു ജന്മത്തിന്റെ ആര്ത്തിയോടെ 
നിന്റെ മിഴികളിലേക്കു 
ഇമ പൂട്ടാതെ 
നോക്കിയിരിക്കുന്നതും
ക്ഷണികമെന്നറിയാം
തീര്ത്തും ക്ഷണികം...

ഇനി വരാനിരിക്കുന്ന 
ഒന്പത് മഹാ മരുക്കളും 
നിന്റെ പ്രണയ മഴയൊർമകളുദെ 
നനഞ്ഞ നിഴലിലായിരിക്കും 
പെണ്ണെ ഞാൻ തരണം ചെയ്യുന്നത് ....
പൊരി വെയിലിലെ 
കൊടും ചൂടിനു പോലും 
നിന്റെ മഴ നിറമുള്ള 
നറു ചിരിയുടെ 
ഇളം തണുപ്പായിരിക്കും 
തീര്ച്ച....

ഒടുവിൽ
മൂന്നു സംവൽസരങ്ങൾക്കപ്പുറം
വീണ്ടുരു മഴയിൽ
നിന്റെ പ്രണയ പേമാരിയിൽ 
തേയില മണമുള്ള 
ഒരു തൂവെള്ള മഴ മേഘത്തെ 
താലി ചരടിൽ കൊരുത് ഞാൻ 
എന്റെ മണിയറക്കുള്ളിൽ
മയക്കിയുറക്കും....
അപ്പോഴും 
കുസൃതിച്ച്ചിരിയോടെ 
പുറത്തു മഴ തിമിര്ത്തു പെയ്യുന്നുണ്ടാവും ....